ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന അക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി

ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാമിനെതിരായ കോടതി വിധിയുടെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന അക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മതം, രാഷ്ട്രീയം, മറ്റു പ്രശ്‌നങ്ങള്‍ എന്നിവയുടെ പേരില്‍ നിയമം കൈയിലെടുത്തുകൊണ്ടുള്ള അക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ അക്രമം നടത്തിയ ആരെയും വെറുതെ വിടില്ല. കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കും. ആരും നിയമത്തിന് അതീതരല്ലെന്നും മോദി വ്യക്തമാക്കി.
പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍. എല്ലാ മലയാളികള്‍ക്കും പ്രധാനമന്ത്രി ഓണാശംസകളും നേര്‍ന്നു.
https://www.facebook.com/Malayalivartha
























