സ്വയം പ്രഖാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു

സ്വയം പ്രഖാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. ശിക്ഷ വിധിക്കാനായുള്ള വാദം നടക്കുന്നതിനിടയിലായിരുന്നു ഗുര്‍മാത് പൊട്ടിക്കരഞ്ഞത്. താന്‍ തെറ്റ് ചെയ്‌തെന്ന് സമ്മതിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം മാപ്പ് ചോദിക്കുകയും ചെയ്തു.
അതേസമയം വിധി പറയുന്നതിനു മുന്നോടിയായുള്ള വാദം കോടതിയില്‍ പുരോഗമിക്കുകയാണ്. സ്വാമിയുടെ പ്രായം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു സി ബി ഐ വാദിച്ചത്.

https://www.facebook.com/Malayalivartha
























