നാഗ്പൂര്‍ മുംബൈ തുരന്തോ എക്സ്പ്രസ് പാളം തെറ്റി, നിരവധിപ്പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
നാഗ്പുര്‍ -മുംബൈ തുരന്തോ എക്സ്പ്രസ് ട്രെയിന്‍ മഹാരാഷ്ട്രയിലെ കല്യാണിനു സമീപം പാളംതെറ്റി. ആളപായമില്ല. എത്രപേര്‍ക്കു പരുക്കേറ്റെന്നത് പുറത്തുവിട്ടിട്ടില്ല. എന്‍ജിനും ഏഴു ബോഗികളുമാണ് പാളംതെറ്റിയത്!. വാസിന്ഡിന്റെയും അസാന്ഗാവിന്റെയും മധ്യേ തിത്വാല സ്റ്റേഷനു സമീപമാണ് അപകടം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ബസുകളും മറ്റും അയച്ചതായി സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
https://www.facebook.com/Malayalivartha