നീളവ്യത്യാസത്താല് പുതുതായി ഇറങ്ങിയ 200 രൂപ എടിഎമ്മുകളില്‍ എത്താന്‍ വൈകും
പുതുതായി ഇറങ്ങിയ 200 രൂപയുടെ നോട്ട് എടിഎമ്മുകളില്‍ ഉടന്‍ ലഭ്യമാകില്ലെന്നു സൂചന. 200 രൂപ നോട്ടുകളുടെ നീളത്തില്‍ വ്യത്യാസമുള്ളതിനാല്‍ എടിഎം മെഷീനുകള്‍ ഇതിനായി പുനര്‍സജ്ജീകരിക്കേണ്ടിവരും. നിലവില്‍ രണ്ടു ലക്ഷത്തിലധികം എടിഎമ്മുകള്‍ രാജ്യത്തുണ്ടെന്നാണു കണക്ക്.
എടിഎം മെഷീനുകളില്‍ മൂന്നു മുതല്‍ നാലുവരെ കസെറ്റുകളുണ്ട്. ഈ കസെറ്റുകള്‍ ഓരോ വിഭാഗം നോട്ടുകള്‍ക്കും വേണ്ടി ഉള്ളവയാണ്. പുതിയ കസെറ്റ് സജ്ജീകരിച്ചാല്‍ മാത്രമേ 200 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ ഉപയോഗിക്കാന്‍ കഴിയൂ. ഈ മാറ്റത്തിനും തുടര്‍ന്നുള്ള പരിശോധനകള്‍ക്കും കുറഞ്ഞത് ഒരാഴ്ച വേണ്ടിവരും.
നോട്ടുനിരോധനത്തിനുശേഷം പുതിയ 500, 2000 രൂപ നോട്ടുകള്‍ക്കായി എടിഎമ്മുകള്‍ രാജ്യവ്യാപകമായി ക്രമീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha