Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഗുര്‍മിത് ബലാത്സംഗം ചെയ്ത യുവതിയുടെ പരാതിയുടെ പൂര്‍ണ്ണരൂപം

29 AUGUST 2017 09:22 AM IST
മലയാളി വാര്‍ത്ത

More Stories...

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..

25 മുതല്‍ 30 ദിവസത്തിനകം ഒരാളെ വച്ച് വിവാദ സ്വാമി ബലാത്സംഗം ചെയ്തതായി പരാതി. ഗുര്‍മിത് ബലാത്സംഗം ചെയ്ത യുവതി പ്രധാനമന്ത്രിക്കയച്ച പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യുവതിയുടെ പരാതിയുടെ പൂര്‍ണ്ണരൂപം

ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി ,
പ്രധാനമന്ത്രി
ന്യൂഡെല്‍ഹി

ഞാന്‍ പഞ്ചാബില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ്. ദേര സച്ച സൗദ എന്ന സംഘടനയിലെ ഹരിയാനയിലെ സിര്‍സയില്‍ അഞ്ചുവര്‍ഷമായി സ്വാധിയായി സേവനമനുഷ്ടിക്കുകയാണ്. എന്നെ കൂടാതെ നൂറ് കണക്കിന് പെണ്‍കുട്ടികളും ദിവസവും 18 മണിക്കൂര്‍ ഇത്തരത്തില്‍ സേവനം ചെയ്യുന്നുണ്ട്. എന്നാല്‍ സന്യാസിയായ ഗുര്‍മീത് ഞങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്. 

ഞാന്‍ ബിരുദധാരിയാണ്. 'മഹാരാജാവില്‍' എന്റെ കുടുംബത്തിന് അന്ധമായ വിശ്വാസമുണ്ട്. എന്റെ കുടുംബത്തിന്റെ ആജ്ഞയനുസരിച്ചാണ് ഞാന്‍ സ്വാധിയായത്. ഞാന്‍ സ്വാധിയായി സേവനം തുടര്‍ന്ന് രണ്ടുവര്‍ഷമായപ്പോള്‍ ഒരു ദിവസം രാത്രി മറ്റൊരു സ്വാധി എന്നെ സമീപിച്ച് സ്വാമി മുറിയിലേക്ക് വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാന്‍ മുറിയില്‍ എത്തിയപ്പോള്‍ സ്വാമി റൂമിലിരുന്ന് ടിവിയില്‍ ബ്ലൂഫിലിം കാണുകയായിരുന്നു. അയാളുടെ സമീപത്തായി ഒരു റിവോള്‍വറും ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ എനിക്കെന്തെന്നില്ലാത്ത ഭയമാണ് അനുഭവപ്പെട്ടത്.അദ്ദേഹം ഇത്തരത്തിലുള്ള ഒരാളാണെന്ന് എനിക്ക് ഊഹിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല.

ടിവി ഓഫ് ചെയ്ത ശേഷം അദ്ദേഹം എന്നെ അടുത്ത് ഇരുത്തിയ ശേഷം ഒരു ഗ്ലാസ് വെള്ളം നല്‍കിയശേഷം എന്നെ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. ഇത് എന്റെ ജീവിതത്തിലെ ആദ്യഅനുഭവം ആയിരുന്നു. അദ്ദേഹത്തിന് എന്നോട് സ്‌നേഹമാണെന്നും, നിന്റെ സ്‌നേഹം എനിക്ക് വേണം. എന്റെ ശിഷ്യയായി തീരുമ്പോള്‍ നിന്റെ സ്മ്പത്തും ശരീരവും ആത്മാവും ഞാന്‍ വഴിപാടായി സ്വീകരിച്ചതായും സ്വാമി പറഞ്ഞു. എതിര്‍ത്തപ്പോള്‍ ഞാന്‍ ദൈവമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ദൈവം ഇത്തരത്തിലൊരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നത് ശരിയാണോ എന്നായി എന്റെ ചോദ്യം. ശ്രീകൃഷ്ണന് 360 ഗോപികമാരുണ്ടായിട്ടും അദ്ദേഹത്തെ എല്ലാവരും ദൈവമായി ആരാധിച്ചില്ലേ. അതിനാല്‍ ഇക്കാര്യത്തില്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്നായിരുന്നു മറുപടി. ഞാന്‍ വഴങ്ങില്ലെന്ന്് ബോധ്യപ്പെട്ടപ്പോള്‍ കൊന്ന് കുഴിച്ചുമൂടുമെന്നായിരുന്നു ഭീഷണി. എനിക്ക് വേണമെങ്കില്‍ ഈ റിവോള്‍വര്‍ ഉപയോഗിച്ച് നിങ്ങളെ കൊലപ്പെടുത്താം. ആരും ചോദിക്കാന്‍ വരില്ല. കാരണം നിങ്ങളുടെ കുടുംബം എന്നെ അന്ധമായി വിശ്വസിക്കുന്നു. അവര്‍ എനിക്കെതിരായി നിങ്ങളുടെ കുടുംബം നീങ്ങില്ല.

സര്‍ക്കാരിലും എനിക്ക് ഗണ്യമായ സ്വാധീനമുണ്ട്. പഞ്ചാബിലെയും ഹരിയാനയിലെയും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും എന്നെ നമസ്‌കരിക്കാന്‍ എത്തുന്നവരാണ്. കൂടാതെ രാഷ്ട്രീയക്കാരുടെയും പിന്തുണ എനിക്കുണ്ട്. അവരുടെ ഭാഗത്തുനിന്നും എനിക്കെതിരായ ഒരു നീക്കവും ഉണ്ടാവില്ല. നിന്റെ കുടുബത്തെയാകെ എല്ലാവിധത്തിലും നശിപ്പിക്കാനും എനിക്ക് കഴിയും. എന്റെ സേവകര്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ നിന്റെ കുടുംബത്തെ കൊന്നുകളയുകയും ചെയ്യും.എന്റെ സേവകരുടെ വിവരങ്ങള്‍ നിനക്കറിയാമല്ലോ. മാനേജര്‍ ഫാക്കിര്‍ ചന്ദിന്റെ കൊലപാതകം എത് വിധത്തിലാണ് ഗുണ്ടകള്‍ നടപ്പാക്കിയതെന്നും നിനക്കറിയാം. ഇവിടെ ദിനം പ്രതി വരുമാനമായി ലഭിക്കുന്നത് ഒരു കോടിയലധികം രൂപയാണ്. ആ തുകകൊണ്ട് രാഷ്ട്രീയക്കാരെയും പൊലീസിനെയും ജഡ്ജിമാരെയും വിലക്കെടുക്കാന്‍ കഴിയും. അവരെല്ലാം എന്റെ പണം പറ്റുന്നവരാണെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

തുടര്‍ന്നായിരുന്നു മഹാരാജ് എന്നെ ബലാത്സംഗം ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത് തുടര്‍ന്നു. ഓരോ 25, 30 ദിവസം കഴിയുമ്പോഴും അയാളുടെ ബലാത്സംഗം തുടര്‍ന്നു. മറ്റു കുട്ടികളോടും അയാള്‍ ഈ വിധം തന്നെയാണ് പെരുമാറിയത്. ഇവിടെയുള്ളവരില്‍ ഭൂരിഭാഗവും 35നും നാല്‍പ്പതിനും വയസിനിടയിലുള്ള അവിവാഹിതരായിരുന്നു. 

ഞങ്ങളില്‍ ഭൂരിഭാഗം പേരും വിദ്യാസമ്പന്നരാണ്. കൂടുതല്‍ പേര്‍ക്കും എംഎ, ബിഎ, ബിഎഡ് ബിരുദധാരികളാണ്. എന്നാല്‍ ഞങ്ങള്‍ എല്ലാവരുടെയും കുടുംബം മഹാരാജില്‍ അന്ധമായി വിശ്വസിക്കുന്നവരാണ്. ഞങ്ങള്‍ വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച്, തല മൂടി മഹാരാജിന്റെ കല്പനകള്‍ അനുസരിക്കാന്‍ വിധിക്കപ്പെട്ടവരയിരുന്നു. ആശ്രമത്തിലെ പുരുഷന്‍മാരോട് മിണ്ടാനോ അവകാശമില്ലായിരുന്നു. ഞങ്ങള്‍ ദേവികളാണെന്ന് പറയുമ്പോഴും ഞങ്ങളുടെ ജീവിതം വേശ്യകള്‍ക്ക് സമാനമായിരുന്നു. ഇക്കാര്യം ഞാനന്റെ കുടുംബത്തിനോട് പറയാന്‍ ശ്രമിച്ചെങ്കിലും എല്ലാവരും ഇതിനെക്കാള്‍ നല്ല സ്ഥലമില്ലെന്ന് പറഞ്ഞ് തന്നെ പിന്തിരിപ്പിക്കുകയായിരുന്നു. 

ഇതിനിടെ ഒരു പെണ്‍കുട്ടി മഹാരാജിന്റെ ചെയ്തിക്കെതിരെ രംഗത്തെത്തിയെങ്കിലും മഹാരാജിന്റെ ശിഷ്യര്‍ ആ പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ക്കുകയായിരുന്നു. ആ കുട്ടി ഇപ്പോഴും കിടന്ന കിടപ്പില്‍ തന്നെയാണ്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ആശ്രമത്തിലെ സേവനം ഉപേക്ഷിച്ച് വീട്ടിലേക്ക് പോയി. മഹാരാജിനെ പേടിയായതിനാലും അപമാനം പേറാന്‍ കഴിയാത്തതിനാലും അവര്‍ക്ക് ഒന്നും വെളിപ്പെടുത്താനായില്ല. കൂടാതെ നിരവധി പെണ്‍കുട്ടികളും അവരുടെ ബന്ധുക്കളും സ്വാമിയുടെ പീഡനം സഹിക്കാനാവാത്തതിനെ തുടര്‍ന്ന് ആശ്രമം വിട്ടിട്ടുണ്ട്. ആശ്രമം വിട്ടുപോയവരെ കൊല്ലുമെന്നും നിരന്തരമായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. സത്യാവസ്ഥ വെളിപ്പെടുത്തിയവരെ സ്വാമിയുടെ സംഘം വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മറ്റുപലരും ഭീഷണിയെ ഭയന്ന് ഒന്നും വെളിപ്പെടുത്താന്‍ തയ്യാറായില്ല. 
എന്റെ പേരും വിലാസവും വെളിപ്പെടുത്തിയാല്‍ ഞാനും ഞാനും എന്റെ കുടുംബവും കൊല്ലപ്പെടും. സാധാരണക്കാരന്റെ നന്മയ്ക്കായി ഈ സത്യത്തെ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഏജന്‍സിയോ മാധ്യമങ്ങളോ അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറം ലോകമറിയും. കൂടാതെ ഗുര്‍മീത് സിങ് റാമിന്റെ യഥാര്‍ത്ഥമുഖം പുറത്തുവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (8 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (39 minutes ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (45 minutes ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (1 hour ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 hour ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (2 hours ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (2 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (2 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (2 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (3 hours ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (3 hours ago)

Malayali Vartha Recommends