ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്തിനെ വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി
സ്വാതന്ത്രദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിനെ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്കിയ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നടപടിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.
പാലക്കാട്ടെ കര്‍ണ്ണകിയമ്മന്‍ സ്കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ പാതാക ഉയര്‍ത്തുന്നതിനായിരുന്നു വിലക്ക്. എന്നാല്‍ വിലക്ക് ലംഘിച്ച് അദ്ദേഹം പതാക ഉയര്‍ത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാന്‍ ശ്രമം നടത്തി, വിചിത്രമായ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്.
സംഭവത്തെ തുടര്‍ന്ന് ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡന്റ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്.
രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ദേശിയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്നും അത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു ജില്ലാ ഭരണകൂടം സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha