മുംബൈയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വീടിനു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ദില്ലി: മുംബൈയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വീടിനു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്. രാവിലെ തുടങ്ങിയ മഴ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ പോലീസും കാലാസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ക്കിടെ നാല് ഇഞ്ച് മഴയാണ് മുംബൈയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മഴ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശനിയാഴ്ച ചെറിയ തോതില്‍ ആരംഭിച്ച മഴയാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായി പെയ്യുന്നത്. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടിയന്തര ആവശ്യങ്ങളില്ലാത്ത പക്ഷം പുറത്തിറങ്ങരുതെന്നും മുംബൈ പോലീസും കാലാവസ്ഥാ അധികൃതരും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം പൊങ്ങിയതോടെ പശ്ചിമ റെയില്‍വേ ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മഴ ചതിച്ചതോടെ പല ട്രെയിനുകളും വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്. 2005ന് ശേഷം മുംബൈയില്‍ ലഭിക്കുന്ന ശക്തമായ മഴയാണ് ഇതെന്ന് കാലാവലസ്ഥാ നിരീക്ഷണ കേന്ദ്രവും ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha