സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള അവസാന തീയതി നീട്ടി

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഈ വര്‍ഷം അവസാനത്തോടെ മാത്രം. ആധാര്‍ നിര്‍ബന്ധമാക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ലേക്ക് നീട്ടിയതായി കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. നേരത്തെ ഇത് സെപ്തംബര്‍ 30 ആയിരുന്നു. ആധാറിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് അറ്റോര്‍ണറി ജനറല്‍ പുതിയ തീയതി കോടതിയില്‍ അറിയിച്ചത്.
ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ആയിരുന്നത് കോടതിയായിരുന്നു സെപ്തംബര്‍ 30ലേക്ക് നീട്ടിയത്.
അതേസമയം ആധാര്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തടയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























