സമൂഹ്യമാധ്യമങ്ങളില്‍ ന്യായാധിപന്മാർക്ക് അശ്ലീല പരാമർശം നടത്തുന്നതിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

കീഴ്ക്കോടതി ജഡ്ജിമാര്‍ സോഷ്യല്‍ മീഡിയകളിലൂടെ ലൈംഗീക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് വിലക്കേർപ്പെടുത്തി മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം കാര്യങ്ങൾ നീതിപീഠത്തിന്റെ സത്പേരിനെ ഇത് കളങ്കപ്പെടുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇത്തരം ചെയ്തികള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇത് ആവര്‍ത്തിച്ചാല്‍ അത്തരക്കാര്‍ അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
ഓഗസ്റ്റ് 23 ന് എല്ലാ കീഴക്കോടതി ജഡ്ജിമാര്‍ക്കും ഔദ്യോഗികമായി ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അറിയിപ്പ് നൽകിയിരുന്നു. പെരുമാറ്റദൂഷ്യം സംബന്ധിച്ച് ഹൈക്കോടതി 2016 ഒക്ടോബറില്‍ നല്‍കിയിരിക്കുന്ന സര്‍ക്കുലര്‍ പുതിയ ഉത്തരവില്‍ ഉദ്ധരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























