തമിഴ്‌നാട് രാഷ്ട്രീയ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എംഎല്‍എമാരുടെ യോഗം വിളിച്ചു

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി എംഎല്‍എമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ പത്തിനാണ് യോഗം.
ഓഗസ്റ്റ് 21ന് 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാരിലുള്ള അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. അണ്ണാ ഡിഎംകെയില്‍ ഇപിഎസ് ഒപിഎസ് ലയനത്തോടെ ടി.ടി.വി. ദിനകരന് പിന്തുണ പ്രഖ്യാപിച്ച 19 എംഎല്‍എമാരാണ് സര്‍ക്കാരിനെതിരെ അവിശ്വാസം രേഖപ്പെട്ടുത്തിയത്. ഇതേതുടര്‍ന്നു സര്‍ക്കാരില്‍ പ്രതിസന്ധികള്‍ രൂക്ഷമായിരുന്നു. സംഭവത്തെ തുടര്‍ന്നു നിമയസഭയില്‍ വിശ്വാസവോട്ടെടുപ്പ് വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























