കുട്ടികളുടെ കൂട്ടമരണത്തില്‍ പരിഹാസവുമായി യോഗി ആദിത്യനാഥ്

രാജ്യത്തെ നടുക്കിയ ഗൊരഖ്പൂര്‍ ദുരന്തത്തില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണത്തില്‍ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജീവനെപ്പോലെ കരുതിയ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട രക്ഷിതാക്കള്‍ക്ക് നേരെയായിരുന്നു യോഗിയുടെ പരിഹാസശരം.
''കുഞ്ഞുങ്ങള്‍ക്ക് രണ്ടു വയസാകുന്ന നിമിഷം മുതല്‍ എനിക്ക് തോന്നുന്നു, രക്ഷിതാക്കള്‍ അവരുടെ ഉത്തരവാദിത്തമെല്ലാം കൂടി സര്‍ക്കാരിന്റെ ചുമലിലാക്കാന്‍ ശ്രമം തുടങ്ങും''- ഇതായിരുന്നു യോഗിയുടെ വാക്കുകള്‍. 48 മണിക്കൂറിനിടെ 42 കുഞ്ഞുങ്ങള്‍ കൂടി മരിച്ച ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആഗസ്റ്റ് മാസം മാത്രം മരിച്ചത് 290 കുട്ടികളാണെന്ന പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന്റെ തൊട്ടുമുമ്പായിരുന്നു യോഗിയുടെ പരിഹാസ പ്രസ്താവന. മാധ്യമങ്ങളെയും യോഗി ആദിത്യനാഥ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha
























