പഴയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐയുടെ വെളിപ്പെടുത്തൽ

നിരോധിച്ച 1,000 രൂപയുടെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി വെളിപ്പെടുത്തി ആർബിഐ. ആയിരം രൂപയുടെ 8.9 കോടി പീസുകളാണ് തിരിച്ചെത്താതിരുന്നതെന്ന് ആർബിഐ വാർഷിക റിപ്പോർട്ടിൽ വെളിപ്പെടുത്തി. വിപണിയിലുണ്ടായിരുന്ന 1,000 രൂപ നോട്ടിന്റെ 1.4 ശതമാനം മാത്രമാണിത്. അതായത് 8,900 കോടി രൂപ. 2017 മാർച്ച് വരെയുള്ള കണക്കാണിത്.
മുൻവർഷം മാർച്ചിൽ വിപണിയിൽ 1,000 രൂപയുടെ 632.6 കോടി പീസുകളാണ് വിപണിയിൽ പ്രചാരത്തിലുണ്ടായിരുന്നത്. തിരിച്ചെത്തിയ നോട്ടുകളില്‍ 7.62 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. നോട്ട് നിരോധനത്തിന് ശേഷം നവംബര്‍ ഒമ്പതിനും ഡിസംബര്‍ 31നും ഇടയിലായി 5.54 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്തതായും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
കള്ളപ്പണം തടയാനെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ നവംബർ എട്ടിനാണ് 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത്. നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ഡിസംബർ 30 വരെ 50 ദിവസമാണ് സർക്കാർ അനുവദിച്ചത്. എന്നാൽ എൻആർഐകൾക്ക് ഈ കാലയളവ് ജൂൺ 30 വരെ ദീർഘിപ്പിച്ചു നൽകുകയും ചെയ്തു.
https://www.facebook.com/Malayalivartha
























