മുംബൈയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്നുവീണു: ഏഴ് മരണം

തെക്കന്‍ മുംബൈയിലെ ദോങ്‌റിയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം ഏഴായി. 30ലറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നു. നാലുപേരെ രക്ഷപ്പെടുത്തിയതായി അഗ്‌നിശമന സോനാംഗങ്ങള്‍ അറിയിച്ചു. അഞ്ചു പേര്‍ ജെ.ജെ. ആശുപത്രിയില്‍ ചികിത്‌സയിലുണ്ട്.
മുംബൈയിലെ ഷൗക്കത്തലി റോഡിലാണ് കെട്ടിടം. 10 അഗ്‌നി ശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 8.40ഓടെയാണ് സംഭവം. കെട്ടിടം അപകടാവസ്ഥയിലായിരുന്നോ എന്ന കാര്യം വ്യക്തമല്ല.
രണ്ടു ദിവസം മുമ്പ് മും ബൈയിലുണ്ടായ ശക്തമായ പേമാരി കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയെന്നാണ് കരുതുന്നത്.
നേരത്തെ, ജൂലൈ 25ന് മുംബൈയിലെ ഖട്‌കൊപറില്‍ നാലു നില കെട്ടിടം തകര്‍ന്ന് 17 പേര്‍ മരിച്ചിരുന്നു

https://www.facebook.com/Malayalivartha

























