പാഠങ്ങളെ പാട്ടിലാക്കാൻ മോദി

പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതികള്‍ പാഠ്യവിഷയമാക്കി മാറ്റാന്‍ കേന്ദ്രം ഒരുങ്ങുന്നു. സ്വച്ഛ് ഭാരത് അഭിയാന്‍, ബേഠി ബച്ചാവോ ബേഠി പഠാവോ, ഡിജിറ്റല്‍ ഇന്ത്യ, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ പദ്ധതികള്‍ അടുത്ത അധ്യായേന വര്‍ഷം മുതല്‍ കുട്ടികള്‍ പഠിക്കുവാന്‍ പോകുന്നത്.
എന്‍സിആര്‍ടിയുടെ പുസ്തകങ്ങളില്‍ ഇത് ഉള്‍പ്പെടുത്തുവാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നത്.
എട്ടാം തരം മുതല്‍ 12 വരെ ക്ലാസുകളിലാണ് പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നത്. നോട്ട് നിരോധനത്തെ പറ്റി പ്രൈമറി ക്ലാസുകളിലെ കണക്കു പുസ്തകത്തിലാണ് ഉള്‍പ്പെടുത്തുന്നത്. സാമ്പത്തീക മേഖലയിലെ മാറ്റങ്ങളെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുന്നതിനാണ് ജിഎസ്ടിയും തുടങ്ങിയ പദ്ധതികള്‍ പാഠ്യവിഷയങ്ങള്‍ പത്താം തരത്തിലെ ഇക്കണോമിക്‌സ് പുസ്തകത്തില്‍ വിഷയമാക്കുന്നതിനാണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്.
മറ്റ് പദ്ധതികള്‍ സാമൂഹിക പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തുന്നതിനാണ് നിര്‍ദ്ദേശങ്ങളുള്ളത്. എല്ലാറ്റിനും പുറമെ എട്ടാം തരത്തിലെ സംസ്‌കൃത പുസ്തകത്തില്‍ നിന്നും ഭാഗവതജ്ജുഗം എന്ന പാഠഭാഗം ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha
























