ജൂവലറിയില്‍ പാമ്പിനെ തുറന്നുവിട്ട് സ്ത്രീകളുടെ മോഷണം

ജൂവലറിയില്‍ പാമ്പിനെ തുറന്നുവിട്ട് കടയുടമയെ ഭയപ്പെടുത്തിയ ശേഷം രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. മോഷണത്തില്‍ സ്ത്രീകളും ഒട്ടും പിന്നിലല്ല. ഉത്തര്‍പ്രദേശിലെ മെസ്‌തോണ്‍ ഗഞ്ചിലാണ് സംഭവം.
.ജൂവലറിയുടമ പരിതോഷ് ചാന്ദിവാല നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഓഗസ്റ്റ് 25 നായിരുന്നു സംഭവം. ബുര്‍ഖ ധരിച്ച രണ്ട് സ്ത്രീകളാണ് കയ്യില്‍ ഒരു സഞ്ചിയുമായി ജൂവലറിയിലെത്തിയത്.
ശേഷം സഞ്ചിക്കുള്ളിലുണ്ടായിരുന്ന പാമ്പിനെ തുറന്നുവിട്ടു. ആദ്യം പാമ്പിനെ ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഭയം കൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നെന്ന് പരിതോഷ് പറഞ്ഞു.
ഉടമ പുറത്തേക്ക് ഓടിയ സമയത്ത് സ്ത്രീകള്‍ ജൂവലറിയില്‍ നിന്ന് 151 ഗ്രാം സ്വര്‍ണം മോഷ്ടിച്ചു. കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ജൂവലറി ഉടമയോട് ആവശ്യപ്പെട്ടതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























