ഐആര്‍എന്‍എസ്എസ് 1 എച്ച് ഉപഗ്രഹ വിക്ഷേപണം പരാജയം
ഐആര്‍എന്‍എസ്എസ് എച്ച് 1 ഉപഗ്രഹവിക്ഷേപണം പരാജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്റ്റില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ 'ഹീറ്റ് ഷീല്‍ഡ്' അടര്‍ന്ന് മാറാത്തതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.
പിഎസ്എല്‍വി സി39 ആണ് 1425 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഉപഗ്രഹം വഹിച്ചിരുന്നത്. ഗതി നിര്‍ണയത്തിന് വേണ്ടിയുള്ള ഏഴ് 'നാവിക്' ഉപഗ്രഹങ്ങളില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് പകരം അയച്ച ഉപഗ്രഹമാണിത്.
പ്രതിരോധം, വ്യോമകപ്പല്റോഡ് ഗതാഗതം എന്നിവയ്ക്കുള്ള വിവരങ്ങള്‍ക്കുപുറമേ മൊബൈല്‍ ഫോണ്‍ അധിഷ്ഠിത ജിപിഎസ് സേവനങ്ങളും ലഭിക്കുമെന്നായിരുന്നു ഐഎസ്ആര്‍ഒ അറിയിച്ചിരുന്നത്. 2013ല്‍ വിക്ഷേപിച്ച ഐ.ആര്.എന്‍.എസ്.എസ്. 1 എ എന്ന ഉപഗ്രഹത്തിലെ മൂന്ന് റുബിഡിയം അറ്റോമിക് ക്ലോക്കുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഇത് പ്രവര്‍ത്തനത്തെ ബാധിച്ചതോടെ നാവികിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ജനുവരി മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha