ആധാര്‍-പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍; അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി
ആദായനികുതി വകുപ്പിന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്പറും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി കേന്ദ്രം നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നത്. ഇത് അറിയിച്ചുകൊണ്ടുള്ള പത്രക്കുറുപ്പ് പുുറത്തിറക്കി.
സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അവസാന തീയതി നീട്ടുന്നതെന്നാണ് സൂചന. ഓഗസ്റ്റ് 31 വരെയായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്ന അവസാന തീയതി. നേരത്തെ ജൂലൈ 31 വരെ അവസാന തീയതിയായി നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് ഓഗസ്റ്റ് 5 വരെയും ശേഷം ഓഗസ്റ്റ് 31 ലേയ്ക്കും നീട്ടിയിരുന്നു.
https://www.facebook.com/Malayalivartha