ലാലു പ്രസാദ് യാദവിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ബി.ജെ.പിയ്ക്കെതിരെ പാട്നയില്‍ സംഘടിപ്പിച്ച റാലിക്ക് ചെലവഴിച്ച പണത്തെക്കുറിച്ച് വിശദീകരണം നല്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിലവില്‍ ബിനാമി സ്വത്ത് കേസില്‍ ലാലുവിനും കുടുംബത്തിനുമെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്.
പാട്നയിലെ ഗാന്ധിമൈതാനിയില്‍ സംഘടിപ്പിച്ച റാലിയില്‍ ജെ.ഡി.യു നേതാവ് ശരത് യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങി പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha