ഡല്‍ഹിയില്‍ ഗാസിപുർ മാലിന്യകൂമ്പാരം ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു

ന്യൂഡൽഹിയിലെ ഗാസിപുർ മാലിന്യകേന്ദ്രത്തിൽ മാലിന്യം ഇടിഞ്ഞുവീണ് രണ്ടു പേർ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. പ്രദേശത്ത് രണ്ടു ദിവസമായി കനത്ത മഴ പെയ്യുന്നുണ്ട്.
നിരവധി ആളുകൾ മാലിന്യ കൂന്പാരത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണു സൂചന. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. അഞ്ചു വാഹനങ്ങൾ സമീപത്തെ കൊണ്ട്ലി കനാലിലേക്ക് ഒലിച്ചുപോയി. 50 അടിയിലേറെ ഉയരമുള്ള മാലിന്യ കൂന്പാരമാണ് ഇടിച്ചുവീണതെന്നാണു റിപ്പോർട്ടുകൾ.രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തതായി ഡൽഹി പോലീസ് സ്ഥിരീകരിച്ചു. അപകടകാരണത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി മുനിസിപ്പൽ കമ്മിഷണർ അറിയിച്ചു.
ഡൽഹി നഗരത്തിലെ മാലിന്യങ്ങൾ പ്രധാനമായും ഗാസിപുർ, ഓഖ്ല, ഫാൽസ്വ എന്നിങ്ങനെ മൂന്നിടങ്ങളിലാണ് നിക്ഷേപിക്കുന്നത്. ഏക്കറുകളിലായി പരന്നുകിടക്കുന്ന ഈ മാലിന്യക്കൂന്പാരങ്ങളുടെ സംഭരണശേഷി വർഷങ്ങൾക്കു മുന്‍പുതന്നെ അവസാനിച്ചവയാണ്.
https://www.facebook.com/Malayalivartha

























