ശ്രീനഗറില്‍ തീവ്രവാദി ആക്രമണം... ഒരു ജവാന് കൊല്ലപ്പെട്ടു, അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു
ജമ്മു കാശ്മീരിലെ പന്ത്ചൗക്കില് പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ തീവ്രവാദി ആക്രമണം. ബസിനു നേരെയുണ്ടായ തീവ്രവാദികളുടെ വെടിവയ്പ്പില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സെവാനിലൂടെ കടന്നുപോകുകയായിരുന്ന പൊലീസ് വാഹനത്തിനുനേര്ക്കാണ് ആക്രമണം ഉണ്ടായത്. രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.
ഈദുല്‍ അസ്ഹയുടെ സമയത്ത് ജയ്ഷെ മുഹമ്മദിന്റെ രണ്ടു സംഘങ്ങള്‍ ആക്രമണത്തിനു പദ്ധതിയിടുന്നുവെന്ന് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനാല്‍ മേഖലയില്‍ സുരക്ഷാസേന ജാഗ്രത പുലര്‍ത്തിയിരുന്നു.
മറ്റൊരു സംഭവത്തില്‍ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് സൈന്യത്തിന്റെ വെടിവയ്പ്പില്‍ ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha