ജമ്മുവില്‍ ഏറ്റുമുട്ടല്‍, തീവ്രവാദി കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. കുല്‍ഗാമിലെ തന്ത്രിപോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്
അതിനിടെ, ഇന്നലെ ജമ്മു കാശ്മീരിലെ പാന്തചൗക്കില്‍ പൊലീസ് സംഘം സഞ്ചരിച്ചിരുന്ന ബസിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.ഹെഡ് കോണ്‍സ്റ്റബിളായ കിഷന്‍ ലാലാണ് മരിച്ചത്. ആക്രമണത്തില്‍ നാലു പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ബെമനയില്‍നിന്ന് സെവാനിലേയ്ക്ക് പോകുകയായിരുന്ന ബസിനു നേരെ ശ്രീനഗര്‍ ഹൈവേയില്‍ വച്ച് രാത്രി എട്ട് മണിയോടെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ലഷ്‌കറെ തയ്ബ ഏറ്റെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























