നന്ദന്‍ നിലേകനി ഇന്‍ഫോസിസ് തലപ്പത്ത് ജോലിചെയ്യുന്നത്പ്രതിഫലം പറ്റാതെ

മുംബൈ: പുതിയതായി നിയമിതനായ നോണ്‍ എക്സിക്യുട്ടീവ് ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ നന്ദന്‍ നിലേകനി ഇന്‍ഫോസിസിന്റെ തലപ്പത്ത് ജോലിചെയ്യുന്നത് പ്രതിഫലം പറ്റാതെ.
2010-ല്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹം അവസാനമായി വാങ്ങിയ പ്രതിഫലം 34 ലക്ഷം രൂപമാത്രമാണ്.
സഹസ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ നിലേകനിക്ക് ഇന്‍ഫോസിസില്‍ 0.93 ശതമാനമാണ് ഓഹരി പങ്കാളിത്തമുള്ളത്.
ഓഗസ്റ്റ് 24-ന് വിശാല്‍ സിക്ക സിഇഒ സ്ഥാനത്തുനിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനായി നന്ദന്‍ നിലേകനിസ്ഥാനമേറ്റത്. പുതിയ സിഇഒയെ കണ്ടെത്തുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് നിലേകനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























