കേന്ദ്രമന്ത്രിസഭയില്‍ നിന്ന് കാബിനറ്റ് മന്ത്രി കല്‍രാജ് മിശ്രയും പുറത്തേക്ക്

കേന്ദ്രമന്ത്രിസഭയില്‍നിന്ന് കാബിനറ്റ് മന്ത്രി കല്‍രാജ് മിശ്രയും പുറത്തേക്കെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് രാജി തീരുമാനം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി വയ്ക്കുന്നത്. രാജി സന്നദ്ധത നേരത്തേ അറിയിച്ചിരുന്നുവെന്നും കല്‍രാജ് മിശ്ര പറഞ്ഞു.
മന്ത്രിമാരുടെ പ്രായപരിധി 75 എന്നാണ് ബിജെപി ധാരണ. കല്‍രാജ് മിശ്രയ്ക്ക് 76 വയസ് കഴിഞ്ഞു. ഇതാണ് അദ്ദേഹവും മന്ത്രിസഭയില്‍നിന്നു പുറത്താകാന്‍ കാരണമാകുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. രാജീവ് പ്രതാപ് റൂഡി, ഉമാഭാരതി രാജി, സഞ്ജീവ് കുമാര്‍ ബല്യാന്‍, ഫഗന്‍ സിംഗ് കുലസ്‌തേ, മഹേന്ദ്ര നാഥ് പാണ്ഡേ തുടങ്ങിയവരും രാജിവച്ചിരുന്നു.
തുടര്‍ച്ചയായ ട്രെയിനപകടങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും രാജി സന്നദ്ധത അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























