നരേന്ദ്രമോദിക്കെതിരെ ആരോപണവുമായി ബി.ജെ.പി. എം.പി. നാനാ പടോലെ
എംപിമാരുടെ യോഗങ്ങളിൽ ചോദ്യങ്ങൾ ചോദിക്കുന്നത് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നില്ലെന്നു മഹാരാഷ്ട്രയിൽനിന്നുള്ള ബിജെപി എംപി നാനാ പടോലെ. പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നു. പ്രധാനമന്ത്രി വിളിച്ചു ചേർക്കുന്ന എംപിമാരുടെ യോഗത്തിൽ ആരെയും സംസാരിക്കാൻ അദ്ദേഹം അനുവദിക്കില്ല. എംപിമാരുടെ യോഗത്തിൽ ഒബിസി മന്ത്രാലയവും കർഷക ആത്മഹത്യയും സംബന്ധിച്ച വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ പ്രധാനമന്ത്രി ദേഷ്യപ്പെട്ടുവെന്നും പടോലെ പറഞ്ഞു.
മോദിയോട് ചോദ്യം ചോദിക്കുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിച്ചിട്ടില്ലേ, വിവിധ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയില്ലേയെന്ന് അദ്ദേഹം ചോദിക്കുകയാണ് ചെയ്യുകയെന്നും പടോലെ പറഞ്ഞു.
കാർഷിക മേഖലയിലെ കേന്ദ്ര നിക്ഷേപം, നികുതികൾ തുടങ്ങിയ വിഷയങ്ങളിൽ താൻ ചില നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ മോദി ദേഷ്യപ്പെടുകയും തന്നോട് സംസാരിക്കാതിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മോദി പതിവായി പാർട്ടി എംപിമാരുടെ യോഗം വിളിക്കുന്നു. എന്നാൽ ആരെയും സംസാരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മാത്രമാണ് സംസാരിക്കുന്നതെന്നും പടോലെ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha