ചണ്ഡീഗഡ്- ഷിംല ദേശീയ പാതയിൽ മണ്ണിടിച്ചിൽ
ചണ്ഡീഗഡ്- ഷിംല ദേശീയ പാതയിൽ കൂറ്റൻ മലയിടിഞ്ഞ് വീണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആറോളം കാറുകൾ ഒലിച്ച് പോയി. ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തിൽ സമീപത്തെ ക്ഷേത്രത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടസ്ഥലത്ത് നിന്നും മൂന്ന് പേരെ നിസാര പരിക്കുകളോടെ രക്ഷിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞുമൂന്ന് ദിവസമായി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. തുടർന്ന് ഇതു വഴിയുള്ള ഗതാഗതം പൊലീസ് തിരിച്ചു വിട്ടിരുന്നു.
വിഡിയോ കാണു
https://www.facebook.com/Malayalivartha