പുതിയ കേന്ദ്രമന്ത്രിമാരുടെ ലിസ്റ്റില്‍ ഇടംപിടിച്ച് കണ്ണന്താനവും... കേരളത്തിലെ ബിജെപി രാഷ്ട്രീയ നേതാക്കന്മാരെ കടത്തിവെട്ടിയാണ് അല്‍ഫോന്‍സ് കേന്ദ്ര മന്ത്രിയാകുന്നത്
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി പദവിയെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് കണ്ണന്താനം മന്ത്രിയാകുമെന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പുതിയ ഒമ്പത് മന്ത്രിമാരുടെ ലിസ്റ്റില്‍ കണ്ണന്താനവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാളെ രാവിലെ 10 മണിക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.
കേരളത്തിലെ ബിജെപി രാഷ്ട്രീയ നേതാക്കന്മാരെ കടത്തിവെട്ടിയാണ് അല്‍ഫോന്‍സ് കേന്ദ്രമന്ത്രിയാകാനൊരുങ്ങുന്നത്. കുമ്മനം രാജശേഖരന് മന്ത്രിയാകുമെന്നും സുരേഷ് ഗോപിക്ക് സാധ്യതയുണ്ടെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ടായിരുന്നു. ആരൊക്കെ ഏതൊക്കെ വകുപ്പുകളിലേക്കാണ് എത്തുക എന്നത് നാളെയേ പറയാന്‍ സാധിക്കുകയുള്ളൂവെങ്കിലും ഒമ്ബത് പേരാണ് മന്ത്രി പദത്തിലെത്തുക എന്നതും അതില്‍ അല്‍ഫോന്‍സ് ഉണ്ടാകുമെന്നതും ഏകദേശം ഉറപ്പായിക്കഴിഞ്ഞു. കണ്ണന്താനം മന്ത്രിയാകുമെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് എത്താനാണ് സാധ്യത.
ഗജേന്ദ്ര സിങ് ഷെഖാവത്ത്രാജസ്ഥാന്, സത്യപാല്‍ സിങ് യുപി, അല്‍ഫോന്‍സ് കണ്ണന്താനം കേരളം, രാജ്കുമാര് സിങ് ബിഹാര്‍, ഹര്‍ദീപ് സിങ് പുരി, വീരേന്ദ്രകുമാര്‍ മദ്ധ്യപ്രദേശ്, അനന്ത്കുമാര്‍ ഹെഗ്ഡേ കര്‍ണ്ണാടക, പ്രതാപ് ശുക്ള യു പി, അശ്വനി കുമാര്‍ ചൗബി ബിഹാര്‍ എന്നിവരാണ് മറ്റ് മന്ത്രിമാര്‍. ധനവകുപ്പ് അരുണ്‍ ജയ്റ്റ്ലി തന്നെ നിലനിര്‍ത്താനും പ്രതിരോധം സുഷമാസ്വരാജിന ഏല്‍പ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. നിര്‍മലാ സീതാരാമന് കാബിനെറ്റ് പദവി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. പ്രാദേശിക പ്രാതിനിധ്യം, പൊതുതെരഞ്ഞെടുപ്പ്, ജാതിസമവാക്യങ്ങള്‍, പ്രകടനമികവ് എന്നിവയ്ക്കാണ് പുനസ്സംഘടനയില്‍ പ്രാധാന്യം നല്‍കിയത്. അല്‍ഫോന്‍സ് കണ്ണന്താനത്തെ മന്ത്രിസഭയില്‍ എത്തിക്കുന്നതിലൂടെ പരിഷ്ക്കരണങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഉദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha