നിർമല സീതാരാമൻ പ്രതിരോധമന്ത്രി
കേന്ദ്ര സർക്കാരിനു പുതിയമുഖം നൽകിയ പുനഃസംഘടനയ്ക്കു പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളിലും അപ്രതീക്ഷിത നീക്കങ്ങളുമായി ബിജെപി. നിർമല സീതാരാമന് പ്രതിരോധമന്ത്രിയുടെ ചുമതല നൽകാൻ തീരുമാനമായി. ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം ആദ്യമായി ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയാണ് നിർമല സീതാരാമൻ.നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്നു അവർ. സുരേഷ് പ്രഭുവാണ് പുതിയ വാണിജ്യമന്ത്രി. മന്ത്രിസഭയിലെ ഏകമലയാളിയായ അൽഫോൺസ് കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകാനും തീരുമാനമായി. ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രിസ്ഥാനവും കണ്ണന്താനത്തിന് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha