രാഹുൽ ഗാന്ധി സിലിക്കൺ വാലിയിലേക്ക്
നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ വിദഗ്ദ്ധരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേരിക്കയിലേക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് രാഹുല്‍ ഗാന്ധി സിലിക്കണ്‍ വാലിയിലേക്ക് പോകുന്നത്. സെപ്തംബര്‍ 11 ന് ഈ രംഗത്തെ വിദഗ്ദ്ധരുടെ യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.
രാജ്യാന്തര തലത്തില്‍ സോഫ്റ്റ്വെയര് രംഗത്ത് ഇന്ത്യ നേടിയ മുന്നേറ്റത്തിന് പിന്നാലെ രാജ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വഴിയെ നയിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാഹുലിന്റെ ഈ സന്ദര്‍ശനം. ചൈന അടക്കമുള്ള രാജ്യങ്ങള്‍ ഈരംഗത്ത് വന്‍ നിക്ഷേപം തുടങ്ങിയ സാഹചര്യത്തിലാണിത്.
അടുത്തിടെ നടത്തിയ നോര്‍വെ സന്ദര്‍ശനത്തിനിടെ ബയോ ടെക്നോളജി രംഗത്തെ വിദഗ്ദ്ധരുമായി രാഹുല്‍ ചര്‍ച്ച നടത്തിയിരുന്നു. ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്മാന് സാം പിത്രോഡയാണ് രാഹുലിന്റെ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിക്കുന്നത്.
https://www.facebook.com/Malayalivartha