കെട്ടിടം തകർന്നുവീണ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

വടക്കൻ കോൽക്കത്തയിൽ പഴക്കമുള്ള കെട്ടിടം തകർന്നുവീണ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ 11 ന് ബുരാബസാറിലെ 16 ഷിബ്തല സ്ട്രീറ്റിലായിരുന്നു സംഭവം. താരാപ്രസന്ന സാഹ (90) ഇദ്ദേഹത്തിന്റെ ഭാര്യ ശോഭാറാണി സാഹ (70) മകൾ ബ്യൂട്ടി സാഹ എന്നിവരാണ് മരിച്ചത്.
നാലു നിലകെട്ടിടമാണ് തകർന്നു വീണത്. സാഹയും കുടുംബവും കെട്ടിടത്തിന്റെ അടിയിലെ നിലയിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. കെട്ടിടത്തിന്റെ മുകൾ ഭാഗമാണ് ഇടിഞ്ഞുവീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























