ഭീകരരുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് കാഷ്മീരിലും ഡല്‍ഹിയിലും എന്‍ഐഎ റെയ്ഡ്

ഭീകരരുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ജമ്മു കാഷ്മീരിലും ഡല്‍ഹിയിലും എന്‍ഐഎ റെയ്ഡ്. കാഷ്മീരിലെ ശ്രീനഗറില്‍ 11 സ്ഥലങ്ങളിലും ഡല്‍ഹിയില്‍ അഞ്ച് ഇടങ്ങളിലുമാണ് എന്‍ഐഎ റെയ്ഡ്.
കാഷ്മീരിലെ വ്യാപാരികളുടെയും ഡല്‍ഹിയില്‍ ഹവാല ഇടപാടുകാര്‍ എന്ന് ആരോപിക്കുന്നവരുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. ബുധനാഴ്ച രാവിലെയാണ് എന്‍ഐഎ റെയ്ഡ് ആരംഭിച്ചത്.
കാഷ്മീരിലെ വിവിധ ഭാഗങ്ങളില്‍ ജൂലൈയില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. വിഘടനവാദി നേതാവ് ഗീലനിയുടെ മരുമകന്‍ ഉള്‍പ്പെട്ടെ ഏഴ് പേരെയും അറസ്റ്റു ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























