ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രീം കോടതി

ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ ചുമതലയാണ്.
ഇക്കാര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവിമാര്‍ വേണ്ടത്ര നിര്‍ദ്ദേശം നല്‍കണം. ജില്ലാ പൊലീസ് മേധാവിമാര്‍ നോഡല്‍ ഓഫീസര്‍മാരായിരിക്കണമെന്നും ഹൈവേ പെട്രോളിംഗ് ശക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ചേര്‍ന്ന് സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha



























