തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാൾക്കെതിരെ പെണ്‍കുട്ടിയുടെ ധീരമായ ചെറുത്ത് നിൽപ്പ് ; ദൃശ്യങ്ങള്‍ സി സി ടി വിയില്‍

കത്തിമുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ പെണ്‍കുട്ടി ധീരമായി നേരിട്ടു. ഭുവനേശ്വറിലെ ആചാര്യ വിഹാറിലാണ് സംഭവം. ഹോസ്റ്റലിന് മുന്നില്‍ വെച്ച് ഫോണില്‍ സംസാരിക്കുന്നതിനിടെ കത്തി മുനയില്‍ നിര്‍ത്തി അപരിചിതനായ ഒരാള്‍ തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് കാട്ടി പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രായഗാഡയില്‍ പോയ ശേഷം ഹോസ്റ്റലിന്റെ ഗേറ്റ് തുറക്കാനായി മെയിന്‍ ഗേറ്റില്‍ കാത്തു നല്‍ക്കുമ്പോഴായിരുന്നു സംഭവം.
ഹെല്‍മെറ്റ് ധരിച്ചെത്തിയ ഒരാള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തി വെയ്ക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇയാളെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ വലിച്ചിഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി ശക്തമായി പ്രതിരോധിച്ചതോടെ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആൾക്ക്പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ സാധിച്ചില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
തന്നെ തട്ടിക്കൊണ്ടു പോകാന്‍ ബൈക്കില്‍ വന്നയാള്‍ക്കൊപ്പം കാറില്‍ മറ്റ് ചിലര്‍ പിന്‍തുടരുന്നുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ സംഭവത്തോടെ ഹോസ്റ്റലിന് മുന്നില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഹോസ്റ്റല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























