ഗോരക്ഷയുടെ പേരിലുണ്ടാകുന്ന അതിക്രമങ്ങൾ ;നടപടിക്കൊരുങ്ങി സുപ്രീം കോടതി

ഗോരക്ഷയുടെ പേരിൽ രാജ്യത്ത് ഉണ്ടാകുന്ന അതിക്രമങ്ങൾ തടയണമെന്ന് സുപ്രീം കോടതി. അക്രമങ്ങൾ തടയുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നു പറഞ്ഞ കോടതി ഇത്തരം അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.
ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകണമെന്നു പറഞ്ഞ കോടതി ജില്ലാ പോലീസ് മേധാവിമാരെ ഇത്തരം അതിക്രമങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർമാരാക്കമെന്നും വ്യക്തമാക്കി.ഹൈവേ പട്രോളിംഗ് ശക്തമാക്കണമെന്നും എടുത്ത നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിമാർ സത്യവാംഗ്‌മൂലം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























