ഗൗരി ലങ്കേഷ് വധം: ആർഎസ്എസിനും ബിജെപിക്കുമെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

ഹിന്ദുത്വവാദത്തെ എന്നും ശക്തിയുക്തം എതിർത്തിരുന്ന വിമർശകയായിരുന്ന ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ ആർഎസ്എസിനെയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്ന നയമാണ് ആര്‍എസ്എസ്സിനും ബിജെപിക്കുമുള്ളതെന്ന് രാഹുല്‍ ആരോപിച്ചു. ഒരു പ്രത്യയശാസ്ത്രം മാത്രം അടിച്ചേല്‍പിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും രാഹുൽ പറഞ്ഞു.
ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിലൂടെ ഒരു സ്വതന്ത്ര ശബ്ദമാണ് നിലച്ചതെന്ന് പറഞ്ഞ രാഹുൽ തീവ്ര സ്വഭാവമുള്ള ശക്തികൾക്കെതിരെ സധൈര്യം പോരാടിവന്ന ഒരു മാധ്യമപ്രവർത്തകയാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ ഇന്ത്യയിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചെന്നും കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സിദ്ധരാമയ്യ ഉറപ്പു നൽകിയിട്ടുണ്ടെന്നും രാഹുൽ അറിയിച്ചു.
https://www.facebook.com/Malayalivartha



























