യോഗി ആദിത്യനാഥും രാജ്നാഥ് സിംഗും ചേർന്ന് ഉദ്ഘാടനം നിർവഹിച്ച മെട്രോ പണിമുടക്കി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ചേർന്ന് ചൊവ്വാഴ്ച ഉദ്ഘാടനം നിർവഹിച്ച മെട്രോയാണ് ബുധനാഴ്ച തന്നെ പണിമുടക്കി. ബുധനാഴ്ചയാണ് മെട്രോയുടെ പ്രതിദിന സർവീസ് ആരംഭിച്ചത്. എന്നാൽ രാവിലെതന്നെ സാങ്കേതിക തകരാറിനെ തുടർന്ന് മവൈയ്യ- ദുർഗാപുരി സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ സർവീസ് നിലയ്ക്കുകയായിരുന്നു. ഇതേതുടർന്ന് രണ്ടു മണിക്കൂറിലേറെ നൂറുകണക്കിനു യാത്രക്കാർക്കു വെട്ടവും വെളിച്ചവുമില്ലാതെ ട്രെയിനിൽ ചെലവഴിക്കേണ്ടിവന്നു. മെട്രോയുടെ എമർജൻസി ബ്രേക്ക് തനിയെ പ്രവർത്തിച്ചതാണ് ട്രെയിൻ നിന്നുപോകാൻ കാരണമായതെന്നാണു ഒൗദ്യോഗിക വിശദീകരണം.
ഒടുവിൽ, മണിക്കൂറുകൾക്കുശേഷം മെട്രോ റെയിൽ കോർപറേഷൻ ജീവനക്കാരെത്തി എമർജൻസി വാതിലിലൂടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ലക്നോ മെട്രോയുടെ ആദ്യ ഘട്ടം 8.5 കിലോമീറ്ററിലാണ് സർവീസ് നടക്കുന്നത്.
https://www.facebook.com/Malayalivartha



























