അവ്യക്തതകൾക്ക് വിരാമമിട്ട് സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കണ്ടെത്തി

അഞ്ചുദിവസം മുന്പ് കാണാതായ, കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ കമാൻഡർ രാകേഷ് കുമാറിനെ കണ്ടെത്തി. കമാൻഡോയെ പോലീസ് കണ്ടെത്തിയെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ന്യൂഡൽഹി ഡിസിപി ബി.കെ.സിംഗ് പറഞ്ഞു. ഇയാളെ എവിടെനിന്നാണ് കണ്ടെത്തിയതെന്നു പോലീസ് വിശദീകരിക്കുന്നില്ല.
സോണിയയുടെ 10 ജൻപഥ് വസതിയുടെ സുരക്ഷാ ചുമതലയിലിരിക്കെയാണ് രാകേഷിനെ കാണാതായത്. സെപ്റ്റംബർ ഒന്നിന് രാകേഷ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായും അന്ന് ചില സുഹൃത്തുകളുമായി രാകേഷ് കൂടിക്കാഴ്ച നടത്തിയതായും പോലീസിനു വിവരങ്ങൾ ലഭിച്ചു. സെപ്റ്റംബർ ഒന്നിന് രാവിലെ അദ്ദേഹം സോണിയയുടെ വസതിയിൽനിന്നു പുറത്തു പോയതായും പോലീസ് പറഞ്ഞു.
ദ്വാരകയിൽ ഒരു ഫ്ളാറ്റിൽ കുടുംബത്തോടോപ്പം വാടകയ്ക്കാണു രാകേഷ് താമസിച്ചിരുന്നത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സമയത്തല്ല രാകേഷിനെ കാണാതായത്. സംഭവത്തെ തുടർന്നു രാകേഷിന്റെ അച്ഛൻ ഡൽഹി പോലീസിനും പരാതി നൽകി. രാകേഷിനെ കാണാതായതിനെ തുടർന്നു തുഗ്ലക്ക് പോലീസ് ഇയാൾക്കു വേണ്ടിയുള്ള ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha



























