വീടിനു തീപിടിച്ചു മലയാളി യുവ ഡോക്ടര്‍ ലൈബീരിയയില്‍ മരിച്ചു

സാമൂഹിക സേവനത്തിന് ലൈബീരിയയില്‍ പോയ യുവ ഡോക്ടര്‍ വീടിനു തീപിടിച്ചു മരിച്ചു. കോട്ടയം കങ്ങഴ പാറയ്ക്കല്‍ വീട്ടില്‍ ജോര്‍ജ് മാത്യു പാറയ്ക്കന്റെ മകന്‍ ഡോ. ഷെയ്ന്‍ സാം മാത്യു(25) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് അപകടം. ഡീസല്‍ ജനറേറ്ററില്‍നിന്നുണ്ടായ തീപിടിത്തത്തില്‍ വീട് കത്തിച്ചാമ്പലാവുകയായിരുന്നു.
ലുധിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്ന് ബിരുദമെടുത്ത ഷെയ്ന്‍ സാമൂഹിക സേവനത്തിനായി കഴിഞ്ഞ ജനുവരിയിലാണു ലൈബീരിയയിലേക്കു പോയത്. ഡിസംബറില്‍ തിരികെ വരാനിരിക്കുകയായിരുന്നു. ഷെയ്‌ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കള്‍. സംസ്‌കാരം പിന്നീട്. അമ്മ: എലിസബത്ത്. സഹോദരി: ഷെറില്‍.
https://www.facebook.com/Malayalivartha



























