ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി

ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ആളപായമില്ല. മദ്ധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് പോയ ശക്തികുഞ്ജ് എക്‌സ്പ്രസിന്റെ ഏഴ് ബോഗികളാണ് സോണ്‍ഭദ്ര ജില്ലയില്‍ വച്ച് പാളം തെറ്റിയത്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് യു.പിയില്‍ ട്രെയിന്‍ പാളം തെറ്റുന്നത്.
രാവിലെ 6.25ഓടെ ആയിരുന്നു അപകടം. അപകടസമയത്ത് ട്രെയിന്‍ 40 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഓടിക്കൊണ്ടിരുന്നത്. അതിനാലാണ് വന്‍ അപകടം ഒഴിവായതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ആഗസ്റ്റ് 19ന് ഉത്കല്‍ എക്‌സ്പ്രസ് മുസാഫര്‍നഗറില്‍ പാളം തെറ്റി 22 പേര്‍ മരിക്കുകയും 156 പേര്‍ക്ക് പരിക്കേല്‍ക്കരുകയും ചെയ്തിരുന്നു. 23ന് കഫിയത്ത് എക്‌സ്പ്രസ് പാളം തെറ്റി പത്തു പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























