ആഭ്യന്തര വിമാന സര്‍വ്വീസ് ബുക്ക് ചെയ്യാന്‍ ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയേക്കും

ആഭ്യന്തര വിമാന സര്‍വ്വീസ് ബുക്ക് ചെയ്യാന്‍ ഇനിമുതല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയേക്കും. ഇതിനായി എന്‍.എഫ്.എല്‍ (നോ ഫ്‌ളൈ ലിസ്റ്റ്) നിബന്ധനകള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി സിവില്‍ ഏവിയേഷന്‍ വക്താവ് അറിയിച്ചു.
എന്‍.എഫ്.എല്‍ നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ വിമാനം ബുക്ക് ചെയ്യുന്നതിന് ആധാര്‍, െ്രെഡവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് നിര്‍ബന്ധമാകും. വോട്ടര്‍ ഐ.ടി കാര്‍ഡ് സംബന്ധിച്ച് അനിശ്ചിതത്വം നിലില്‍ക്കുന്നതിനാല്‍ അതില്‍ തീരുമാനമായിട്ടില്ല.
നിലവില്‍ രാജ്യത്തിന് പുറത്തുള്ള വിമാന യാത്രയ്ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ എന്‍.എഫ്.എല്‍ നിയമം നിലവിലുണ്ട്. ഇതു പ്രകാരം ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ മറ്റൊരു പേരില്‍ വിമാനം ബുക്ക് ചെയ്യാന്‍ സാദ്ധ്യമല്ല.
വിമാനത്താവളങ്ങളിലും മറ്റും നിലനില്‍ക്കുന്ന ഭീകരവാദ ഭീഷണിയെ തുടര്‍ന്നാണ് എന്‍.എഫ്.എല്‍ നിര്‍ബന്ധമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha



























