Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗൗരി ലങ്കേഷിനു കേരളത്തിന്റെ ബിഗ് സല്യൂട്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലെത്താൻ അനുവദിക്കാതെ പിശാചുക്കൾ മതേതരത്വത്തിന്റെ ഈ വിപ്ലവകാരിയെ കൊന്നു കളഞ്ഞു. സ്ത്രീയെ അവരുടെ വീടിനുള്ളിൽ കയറി കൊല്ലുന്ന ഭീരുത്വം

07 SEPTEMBER 2017 12:11 PM IST
മലയാളി വാര്‍ത്ത

മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ അക്രമികൾ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം അലയടിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം അഭിപ്രായങ്ങൾ എവിടെയും തുറന്നടിക്കാൻ മടിയില്ലാത്ത ധീര വനിതയായിരുന്നു അവർ. തലയിലും നെഞ്ചിലും വെടിയേറ്റപ്പോൾ പോലും അവർ വാതിൽ തുറന്ന് അകത്തു കയറാൻ ശ്രമിച്ചിരുന്നു. ആശയപരമായ ഭിന്നതയുടെ പേരിൽ പലപ്പോഴും ഗൗരി ലങ്കേഷിനു ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. വർഗീയതയ്‌ക്കെതിരായ തീവ്ര നിലപാടുകൾ അവർക്ക് നിരവധി ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ട്.

സംഘപരിവാർ സംഘടനകളെ രൂക്ഷമായി എതിർത്തിരുന്ന അവരുടെ ഫേസ്ബുക് പോസ്റ്റിൽ കേരളത്തില്‍ ഓണത്തിന് കന്യാസ്ത്രീകള്‍ തിരുവാതിര കളിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തതോടൊപ്പം കേരളം എന്തുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടായി എന്നതും ഗൗരി ലങ്കേഷ് കുറിക്കുന്നു. അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ തനിക്ക് ആരെങ്കിലും കേരള ബീഫ് ഉണ്ടാക്കി തരണമെന്നും, മലയാളികളോട് ഈ മതേതരത്വത്തിന്റെ ആത്മാവ് എന്നും കാത്ത് സൂക്ഷിക്കണമെന്നും ഗൗരി ലങ്കേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഗൗരി ലങ്കേഷിന്റെ മരണത്തെ തുടര്‍ന്ന് കേരളത്തെ പ്രശംസിച്ച അവരുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. കേരളീയരുടെ മതേതരത്വത്തെ പ്രശംസിച്ചുകൊണ്ടുള്ള ഗൗരിയുടെ ഫേസ്ബുക് പോസ്റ്റ് മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (7 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (14 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (23 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (33 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (47 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends