ഇന്ത്യയുടെ രണ്ടാമത്ത വനിതാ പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു

ഇന്ത്യയുടെ രണ്ടാമത്ത വനിതാ പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. ഏറെക്കാലം പുരുഷന്‍മാര്‍ കൈയടക്കി വച്ചിരുന്ന വകുപ്പാണ് മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയായ നിര്‍മലയുടെ കൈകളിലേക്കെത്തിയത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അധിക ചുമതലയായാണു പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
കാബിനറ്റ് പദവിയിലേക്ക് കയറ്റം കിട്ടിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ ഉള്‍പ്പെട്ട സുരക്ഷ സംബന്ധമായി കാബിനറ്റ് കമ്മിറ്റിയിലേക്കും നിര്‍മല സീതാരാമന്‍ എത്തി. വാര്‍ത്താ വിതരണ മന്ത്രിയായിരുന്ന സമയത്ത് ലോക വ്യാപാര സംഘടനയില്‍ ഉള്‍പ്പടെ ഇന്ത്യയുടെ ശബ്ദം എത്തിക്കുന്നതില്‍

നിര്‍മലയുടെ കഴിവാണ് ഇപ്പോള്‍ കാബിനറ്റ് പദവിയിലേക്കെത്തിച്ചത്. നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്ന അവര്‍ക്ക് ഇത്തവണത്തെ പുനഃസംഘടനയില്‍ കാബിനറ്റ് പദവി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha



























