രാജ്യത്തെ ഓൺലൈൻ നെറ്റ്‌വർക്കുകളിൽ പോൺ വിഡിയോ അപ്‌ലോഡ്, ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം കൂടി; കേരളം മുന്നിൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോൺ വിഡിയോ അപ്‌ലോഡ് ചെയ്യുന്നത് കേരളത്തിൽ നിന്നാണെന്നു റിപ്പോർട്ട്. ഓരോ മിനിറ്റിലും ശരാശരി 40 മിനിറ്റ് പോൺ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് കേരളത്തിൽ നിന്നുള്ള പോൺ വെബ്സൈറ്റ് വിസിറ്റ് കുത്തനെ കൂടിയത്. രാജ്യത്തെ ഓൺലൈൻ നെറ്റ്‌വർക്കുകളിൽ പോൺ വിഡിയോ അപ്‌ലോഡ്, ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം കൂടിയതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പോൺ വിഡിയോ കാണുന്നവരുടെ എണ്ണവും കുത്തനെ കൂടി.
കുട്ടികളുടെ ലൈംഗിക വിഡിയോകൾക്കാണ് ഓൺലൈനിൽ ഏറ്റവും കൂടുതൽ തിരച്ചിൽ നടക്കുന്നതെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. പോൺ വീഡിയോ കാണുന്നവരുടെ എണ്ണത്തിൽ വടക്കെ ഇന്ത്യ മുന്നിലെത്തുമ്പോൾ രാജ്യത്ത് ഹരിയാനയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ പോൺ വിഡിയോ കാണുന്നതെന്നാണ് റിപ്പോർട്ട്. സന്ദർശകരിൽ 75 ശതമാനവും സ്മാർട്ട്ഫോണുകളിൽ നിന്നാണ് ഇത്തരം സൈറ്റുകളിൽ കയറുന്നത്.മൊത്തം പോൺ വിഡിയോ അപ്‌ലോഡിങ്ങിൽ 38 ശതമാനവും കുട്ടികളുടെ ലൈംഗിക വിഡിയോകളാണ്. സ്കൂൾ കുട്ടികൾ, കൗമാരക്കാർ, ദേശി ഗേള്‍സ് എന്നിവയാണ് ഗൂഗിൾ സെർച്ചിൽ ഏറ്റവും കൂടുതല്‍ തിരയുന്ന വാക്കുകൾ. രാജ്യത്തെ നെറ്റ് ഉപയോക്താക്കൾ ദിവസവും 35 ശതമാനം വിഡിയോകളാണ് ഡൗൺലോഡ് ചെയ്യുന്നത്. ആയിരക്കണക്കിന് ടെറാബൈറ്റ് പോൺ വിഡിയോകളാണ് ദിവസവും ഡൗൺലോഡ് ചെയ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha



























