ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് ചേതൻ ഭഗത്

ഭരണകൂടങ്ങൾക്കെതിരേ ഒടുവിൽ വായ തുറന്ന് എഴുത്തുകാരൻ ചേതൻ ഭഗത്. ഇന്നത്തെ ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ടെന്നായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു ശേഷമെത്തിയ ചേതൻ ഭഗതിന്റെ ട്വീറ്റ്. ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിക്കുന്നു. മഴ പെയ്തതിനാൽ മുതിർന്ന ഡോക്ടർ മാൻഹോളിൽ വീണു മരിക്കുന്നു. മനസിൽ തോന്നിയതു തുറന്നുപറഞ്ഞതിന്റെ പേരിൽ മാധ്യമപ്രവർത്തക കൊല്ലപ്പെടുന്നു. ഇന്നത്തെ എന്റെ ഇന്ത്യയ്ക്ക് എന്തോ കുഴപ്പമുണ്ട്- ചേതൻ ഭഗത് ട്വിറ്ററിൽ കുറിച്ചു.

നേരത്തെ, ബിജെപിയെയും മോദിയെയും പിന്തുണച്ചിരുന്ന ചേതൻ ഭഗത് മോദി സർക്കാരിന്റെ കാലാവധി പകുതി പിന്നിട്ടതിനുശേഷമാണ് വിമർശനവഴിയിലേക്ക് ഇറങ്ങുന്നത്. നേരത്തെ അസഹിഷ്ണുത കത്തിനിൽക്കെ എഴുത്തുകാരും പ്രമുഖരും അവാർഡുകൾ തിരിച്ചുനൽകുന്നതിനെതിരേ വിമർശനവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha























