ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കാന്‍ ശ്രമിച്ച റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടറെ ആട്ടിപ്പുറത്താക്കി ഷെഹ്‌ല റാഷിദ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറോടു രോഷംകൊണ്ട് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ്.
ഡല്‍ഹി പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ ഷെഹ്‌ല സംസാരിക്കവെ മൈക്ക് നീട്ടിയ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറോട് ഇറങ്ങി പോകാന്‍ ഷെഹ്‌ല ആവശ്യപ്പെടുകയായിരുന്നു. റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറോടു ഷെഹ്‌ല ചൂടാകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.
'നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുകയാണ്. അതുകൊണ്ട് ഇറങ്ങിപ്പോകൂ. എനിക്കുനേരെ മൈക്ക് നീട്ടേണ്ട. റിപ്പബ്ലിക് ടിവി നമുക്കിവിടെ വേണ്ട. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവയ്ക്കുന്നതില്‍ അവര്‍ക്കും പങ്കുണ്ട്. ചാനലിനു ഫണ്ട് ചെയ്യുന്ന ബി.ജെ.പി എം.പിയുടെ ഉത്തരവനുസരിച്ച് മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറോടു ഷെഹ്‌ല പറഞ്ഞു. ഷെഹ്‌ലയുടെ വാക്കുകള്‍ക്കു സദസില്‍നിന്നു നിലയ്ക്കാത്ത കൈയടി ലഭിച്ചു.
തീവ്രഹിന്ദുത്വവാദത്തിന്റെ സ്ഥിരം വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം മാവോയിസ്റ്റ്, സ്വത്തുതര്‍ക്ക ദിശകളിലേക്കു തിരിച്ചുവിടാനാണ് റിപ്പബ്ലിക് ടിവി ശ്രമിച്ചത്. ഇതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha



























