ബസ് സ്റ്റാൻഡ് കെട്ടിടം തർന്ന് വീണ് അഞ്ച് പേർ മരിച്ചു

സോമനൂരിൽ ബസ് സ്റ്റാൻഡ് കെട്ടിടം തകർന്നു വീണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പത്ത് പേർക്കു ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 20 പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം.അപകടത്തിൽ പരിക്കേറ്റവരെ കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചു വരുകയാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























