വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം വെടിവയ്പ്പിൽ രണ്ട് സൈനികർക്കു പരിക്ക്

ജമ്മു കാഷ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ട് സൈനികർക്കു പരിക്ക്. അതിർത്തിലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക് സൈന്യം ആക്രമണം നടത്തിയതെന്നു പ്രതിരോധവകുപ്പ് നൽകുന്ന പാഥമിക വിവരം . പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും സൈനിക വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha



























