ഗൗരിയുടെ ചിതയെരിഞ്ഞ് തീരുംമുൻപ് മറ്റൊരു മാധ്യമപ്രവർത്തകന് വെടിയേറ്റു

ഗൗരി ലങ്കേഷ് വധത്തിനു പിന്നാലെ ബിഹാറിലും സമാനമായ ആക്രമണം. ബിഹാറിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു. പങ്കജ് മിശ്ര എന്ന മാധ്യമപ്രവർത്തകനാണ് വെടിയേറ്റത്. ബിഹാറിലെ അർവാൾ ജില്ലയിലായിരുന്നു സംഭവം. രാഷ്ട്രീയ സഹാറ ദിനപ്പത്രത്തിന്റെ ലേഖകനാണ് പങ്കജ് മിശ്ര.
ഗുരുതര പരിക്കേറ്റ പങ്കജ് മിശ്രയെ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പങ്കജ് മിശ്രയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബൈക്കിലെത്തിയ രണ്ടു പേർ ചേർന്നാണ് ആക്രമണം നടത്തിയത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയം പങ്കജ് മിശ്രയുടെ പക്കൽ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നു. ഇത് അപഹരിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha



























