സൈനിക ആയുധ ശാലയിൽ വൻ തീപിടിത്തം ; തോക്കുകളുൾപ്പെടെ നിരവധി ആയുധങ്ങൾ കത്തി നശിച്ചു

പഞ്ചാബിലെ സൈനിക ആയുധ ശാലയിൽ വൻ തീപിടിത്തം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ 5.10 ന് ബഠിംഡയിലെ സൈനിക ആയുധ ശാലയിലായിരുന്നു തീപിടിത്തം ഉണ്ടായത്. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീയണയ്ക്കാൻ സാധിച്ചു. 105 എംഎം, 155 എംഎം തോക്കുകളുൾപ്പെടെ നിരവധി ആയുധങ്ങൾ നശിച്ചു. ഷോർട്ട്സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha



























