വനിതാ കോൺസ്റ്റബിൾ തൂങ്ങിമരിച്ചു ; എസിപിക്കും കോൺസ്റ്റബിളിനുമെതിരെ കേസ്

മഹാരാഷ്ട്രയിൽ വനിതാ പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അസിസ്റ്റന്‍റ് കമ്മീഷണർക്കും കോൺസ്റ്റബിളിനുമെതിരെ കേസെടുത്തു. ആത്മഹത്യാപ്രേരണാകുറ്റം ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കമ്മീഷണർ ഓഫീസിലെ ജീവനക്കാരിയായ ശുഭാദ്ര പവാറാണ് ജീവനൊടുക്കിയത്. ബുധനാഴ്ച വൈകുന്നേരം ഇവരുടെ താനെയിലെ ഫ്ളാറ്റിൽ തൂങ്ങിമരിക്കുകയായിരുന്നു. മറ്റ് മൂന്നു വനിതാ പോലീസുകാർക്കുമൊപ്പം ഫ്ളാറ്റിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു.
പ്രതിയായ കോൺസ്റ്റബിളും യുവതിയും തമ്മിൽ ബന്ധമുണ്ടായിരുന്നതായി പറയുന്നു. കോൺസ്റ്റബിൾ കഴിഞ്ഞ ദിവസം വൈകുന്നേരം യുവതിയുടെ ഫ്ളാറ്റിലെത്തിയിരുന്നു. ഏതാനും സമയം ഇവിടെ ചെലവഴിച്ചു. മൊബൈൽ ഫോണിൽ വിളിവന്നപ്പോൾ ഫ്ളാറ്റിനു പുറത്തിറങ്ങിയ ഇയാൾ തിരികെ എത്തുമ്പോൾ യുവതിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. പോലീസ് യൂണിഫോമിൽ തന്നെയായിരുന്നു ജീവനൊടുക്കിയത്.
കോൺസ്റ്റബിളും എസിപിയും യുവതിയെ മാനസികായി പീഡിപ്പിച്ചുവരികയായിരുന്നെന്ന സഹോദരന്‍റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























