കശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക്

കശ്മീരില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറിലെ ജെഹാംഗീര്‍ ചൗക്കിലായിരുന്നു ആക്രമണം നടന്നത്.
സിആര്‍പിഎഫ് വാഹനവ്യൂഹത്തെ ലക്ഷ്യമാക്കി ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് വഴിയാത്രക്കാരുടെ ഇടയില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. സെക്രട്ടറിയേറ്റിനും, മുഖ്യമന്ത്രിയുടെ ഓഫിസിനും സമീപമാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭീകരനായി പ്രദേശത്ത് പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























